DRC ടെസ്റ്റിംഗ് സാമ്പിൾ കൊണ്ടുവരേണ്ടതെപ്പോൾ?
ഉത്തരം: പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിയ്ക്കും, വൈകുന്നേരം 5
മണിയ്ക്കുമിടയിൽ
DRC ടെസ്റ്റ് ചെയ്ത റിസൾട്ട് എത്ര ദിവസം കൊണ്ട് ലഭ്യമാകും?
ഉത്തരം: അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ലഭ്യമാകും.
DRC ടെസ്റ്റ് ചെയ്യുന്ന സ്റ്റാൻഡേർഡ് ഏതു പ്രകാരമാണ്?
ഉത്തരം: IS 3708(PART I) 2019 (കൂടുതൽ വിവരങ്ങൾക്ക് സെക്ഷനുമായി ബന്ധപ്പെട്ടാൽ മതി)
DRC ടെസ്റ്റ് അല്ലാതെ പൊതുജനങ്ങൾക്കായി മറ്റെന്തെല്ലാം ടെസ്റ്റുകൾ
ചെയ്തുകൊടുക്കാറുണ്ട് ?
ഉത്തരം: TSC, % of purity of ZnO, Ash test, Hydrocarbon content മുതലായവ
എല്ലാ ടെസ്റ്റുകൾക്കും 5 ദിവസം തന്നെയാണോ റിസൾട്ട് കിട്ടാൻ വേണ്ടത്?
ഉത്തരം: അല്ല DRC-യ്ക്ക് മാത്രമാണ് 5 ദിവസം ഹൈഡ്രോകാർബൺ
പോലുള്ള ടെസ്റ്റുകൾക്ക് കൂടുതൽ സമയം വേണ്ടി വരും അത് TAT –
യിൽ ഉണ്ട്
DRC റിസൾട്ട് നേരിട്ട് വന്നാൽ മാത്രമേ കിട്ടുകയുള്ളോ?
ഉത്തരം: അല്ല തപാലിലും, ഇ-മെയിലിലും, വാട്ട്സ് ആപ്പിലും അയച്ചു
തരുന്നതാണ്.
DRC ടെസ്റ്റ് ചെയ്യുന്നതിനായി എത്ര മില്ലി റബ്ബർ പാൽ കൊണ്ടുവരണം?
ഉത്തരം: 100 മില്ലി ലിറ്റർ
DRC ടെസ്റ്റ് ചെയ്യുന്നതിനായി റബ്ബർ പാൽ കൊണ്ടുവരുമ്പോൾ എന്തൊക്കെ
ശ്രദ്ധിക്കണം?
മതിയായ തോതിൽ അമോണിയ ചേർത്ത റബ്ബർ പാൽ ആയിരിക്കണം.
കഴിവതും പുതിയ നല്ല അടപ്പുള്ള ബോട്ടിലിൽ കൊണ്ടുവരിക
DRC ടെസ്റ്റ് ചെയ്യുന്നതിന് എത്രയാണ് ഫീസ്?
80 രൂപ
ടെസ്റ്റ് ഫീസ് എങ്ങനെയാണ് ഒടുക്കേണ്ടത്?
ഉത്തരം: ഇ-ട്രഷറി വഴി
പ്ലാസ്റ്റിക് ഡിവിഷനിൽ പൊതുസൌകര്യാർത്ഥം പ്രധാനമായും ഏതൊക്കെ മെഷിനറികൾ
ലഭ്യമാണ്?
ഇൻജക്ഷൻ മോൾഡിംഗ് മെഷീൻ
സ്ട്രെച്ച് ബ്ലോ & മോൾഡിംഗ് മെഷീൻ
സ്ക്രാപ് ഗ്രൈൻഡർ
അഗ്ലോമെറേറ്റർ
റീപ്രോസസ്സിംഗ് എക്സ്ട്രൂഡർ
ടിൻ സ്ക്രൂ എക്സ്ട്രൂഡർ
മെഷിനറികളുടെ സേവനം ലഭിക്കാൻ എന്ത് ചെയ്യണം?
ഉൽപന്ന നിർമ്മാണത്തിനും മറ്റുമായി മെഷിനറി സേവനത്തിന് സെന്ററിൽ എത്തി വർക്ക്
ഓർഡർ നൽകണം
ഉൽപന്ന നിർമ്മാണത്തിന് അസംസ്കൃത വസ്തുക്കൾ സെന്ററിൽ ലഭ്യമാണോ?
സെന്ററിൽ അസംസ്കൃത വസ്തുക്കൾ ലഭ്യമല്ല. അസംസ്കൃത വസ്തുക്കൾ പുറത്ത് നിന്ന്
വാങ്ങണം
ഉൽപന്ന നിർമ്മാണത്തിനുള്ള മോൾഡുകൾ ലഭ്യമാണോ?
സംരംഭകർ അവരുടെ ഉൽപന്നത്തിന്റെ മോൾഡുകൾ കൊണ്ടുവരേണ്ടതാണ്
പ്ലാസ്റ്റിക് ഡിവിഷനിലെ മെഷിനറികളുടെ സർവ്വീസ് ചാർജ്ജ് എത്രയാണ്?
ഇൻജക്ഷൻ മോൾഡിംഗ് മെഷീനിൽ ഏതൊക്കെ ഉൽപന്നങ്ങൾ നിർമ്മിക്കാം?
250 ഗ്രാം വരെ ഭാരമുള്ള പ്ലാസ്റ്റിക് ഉൽപന്നങ്ങൾ സെന്ററിലെ മിഷ്യൻ ഉപയോഗപ്പെടുത്തി
നിർമ്മിക്കാം. കൂടുതൽ വിവരങ്ങൾക്ക് പ്ലാസ്റ്റിക് ഡിവിഷനുമായി ബന്ധപ്പെടുക